05:56am 14 November 2026
NEWS
കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലരുത് മഹിളാമോർച്ച എറണാകുളം സിറ്റി ജില്ലാ കമ്മിറ്റി.
18/02/2026  06:20 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലരുത് മഹിളാമോർച്ച എറണാകുളം സിറ്റി ജില്ലാ കമ്മിറ്റി.

എല്ലാം ശരിയാകും, മദ്യത്തിൻറെ ഉപഭോഗം കുറയ്ക്കും എന്നൊക്കെ പറഞ്ഞുകൊണ്ട് അധികാരത്തിൽ വന്ന എൽഡിഎഫ് ഗവൺമെൻറ് ഇന്ന് മദ്യത്തിൻറെ പ്രചാരകന്മാരായി മാറുന്ന കാഴ്ചയാണ് കാണുന്നത്.ബിവറേജസ് ഷോപ്പുകളുടെ സമയം 10 മണിയിൽ നിന്ന് 12 മണി വരെ ആക്കി വർദ്ധിപ്പിച്ചത്  തീർത്തും പ്രതിഷേധാർഹമായ നടപടിയാണ്.  സ്റ്റാർ ഹോട്ടലുകളുടെ പ്രവർത്തന സമയം പുലർച്ചെ മൂന്നുമണിവരെ ആക്കിവർദ്ധിപ്പിച്ചിരിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കുന്ന കാര്യമല്ല. ഇലക്ഷൻ മുന്നിൽ കണ്ടുകൊണ്ട് വീട്ടമ്മമാരുടെ കണ്ണുനീർ കാണാതെ, മദ്യപന്മാരെയും, മദ്യ രാജാക്കന്മാരെയും പണത്തിനും വോട്ടിനും വേണ്ടി ഒരുപോലെ പ്രീണിപ്പിക്കാൻ, മധ്യശാലകളുടെ പ്രവർത്തന സമയം വർദ്ധിപ്പിച്ചു കൊണ്ട് സംസ്ഥാന സർക്കാർ നടത്തുന്ന ജനദ്രോഹപരമായ നടപടികളിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, എറണാകുളം കച്ചേരിപ്പടിയിലുള്ള എക്സൈസ് കമ്മീഷണർ ഓഫീസിനുമുന്നിൽ ഫെബ്രുവരി 20 വെള്ളിയാഴ്ച രാവിലെ 10 ന് മഹിളാമോർച്ച എറണാകുളം സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തുമെന്ന് ജില്ലാ അദ്ധ്യക്ഷ റാണി ഷൈൻ അറിയിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img